About us

തിരുവിതാംകൂര് ശ്രീപത്മനാഭ സ്വാമിയുടെ നാട്ടില് ചെമ്പഴന്തി ഗ്രാമത്തില് 'ദേവി ചെന്നിരുന്ന ഊര് ' എന്ന് പ്രശസ്തമായ ചെന്നാവൂരില്, ശ്രീമത് വിദ്യാധിരാജ ചട്ടമ്പിസ്വാമികളും , ശ്രീനാരായണ ഗുരുദേവനും അണിയൂര് ദേവീ ക്ഷേത്രത്തില് വച്ച് കണ്ടുമുട്ടിയ ശേഷം

അവര് ധര്മ്മപ്രചരണാര്ത്ഥം അണിയൂര് , മണക്കല് , കല്ലറത്തല , അലിയാവൂര് ദേശങ്ങളിലൂടെ സഞ്ചരിച്ച് ( AD 1918 കൊല്ലവര്ഷം 1093 ല് ) ചെന്നാവൂര് കണ്ണങ്കര ദേശത്ത് എത്തിയപ്പോള്, ഗുരുദേവന് കണ്ണങ്കര വീടിന്റെ പടിപ്പുര ചൂണ്ടി " എന്നെ ഹരി ശ്രീ പഠിപ്പിച്ച കുടിപ്പള്ളിക്കൂടമാണിത് ഗുരോ " എന്നു പറഞ്ഞു , ഇതു കേട്ട ചട്ടമ്പിസ്വാമി ധ്യാനത്തില് ഇരുന്ന ശേഷം നിലത്ത് 'ശ്രീചക്രം ' വരച്ച് അവിടുത്തെ ദേവീ ചൈതന്യം ഗുരുദേവനെയും അവിടെ കൂടിയ നാട്ടുകാരേയും ബോധ്യപ്പെടുത്തി. 'ഞാന് ജനിച്ച സ്ഥലവും , പഠിച്ച സ്ഥലവും ദേവീ ചൈതന്യം ഉള്ളിടമാണെന്ന് ' ഗുരുദേവന് പറഞ്ഞു .. എന്നിട്ട് ആ മഹാത്മാക്കള് അവരുടെ യാത്ര തുടര്ന്നു..... ഇന്നേയ്ക്ക് 68 വര്ഷം മുന്പ് (കൊല്ലവര്ഷം 1123 ) ചെന്നാവൂര് ദേശക്കാര്, ചെന്നാവൂരില് പണ്ട് ശ്രീ ചട്ടമ്പിസ്വാമികള് 'ശ്രീചക്രം ' വരച്ച സ്ഥലത്ത് കുംഭ മാസത്തില് മുടിപ്പുര കെട്ടി തോറ്റംപാട്ട് പാടി

കൊടുങ്ങല്ലൂരില് നിന്നും ദേവീ ചൈതന്യം ആവാഹിച്ച് കുടിയിരുത്തി ഉത്സവം നടത്തി. പല കാരണങ്ങളാല് 3 വര്ഷം മാത്രമേ തുടര്ന്ന് ഉത്സവം നടത്താന് സാധിച്ചുള്ളൂ. കുറച്ച് വര്ഷങ്ങള്ക്കു ശേഷം 1973 മുതല് മുടിപ്പുര കെട്ടി ദേവിയെ കുടിയിരുത്തി ഉത്സവം നടത്തി വരുന്നു . 2004 വരെ ചെറിയ 'തെക്കതില് ' ആയിരുന്നു പീഠവും ഉടവാളും പ്രതിഷ്ടിച്ച് നിത്യ പൂജ നടത്തിയിരുന്നത്. ദേവപ്രശ്ന ഉപദേശമനുസരിച്ച് 2004 ല് തച്ചു ശാസ്ത്ര വിധി പ്രകാരം പുതിയ ക്ഷേത്രം നിര്മ്മിച്ച് , മകര മാസത്തിലെ പുണര്തം നാളില് ദേവീ പ്രതിഷ്ഠ നടത്തി. ഏതാണ്ട് 97 വര്ഷം മുന്പ് ചെന്നാവൂര് കണ്ണങ്കര നടയില് ശ്രീ ചട്ടമ്പിസ്വാമി 'ശ്രീചക്രം' വരച്ച് ദേവീ ചൈതന്യം കാണിച്ചു കൊടുത്ത സ്ഥലത്ത് ഇപ്പോള് വേതാള വാഹിനിയായി ഉപ ദേവതകളായ ശ്രീ മഹാഗണപതിയോടും, ശ്രീ പരമേശ്വരനോടും , ശ്രീ ധര്മ്മശാസ്താവിനോടും, ശ്രീ നാഗ ദൈവങ്ങള്ക്കുമൊപ്പം , ശത്രു സംഹാരം (ദാരിക നിഗ്രഹം ) കഴിഞ്ഞ് അനുഗ്രഹ ദായിനീ രൂപത്തില് വടക്കോട്ടും കിഴക്കോട്ടും നടകളോടു കൂടിയ ക്ഷേത്രത്തില് ഭക്തവത്സലയായ ദേവി സര്വ്വ ഐശ്വര്യവും ചൊരിഞ്ഞ് വാഴുന്നു...... (ചരിത്രം അവലംബം - 1, ഭാരതീയ വിചാരകേന്ദ്രം മുന് ഡയറക്ടര് , പത്മശ്രീ ആര്. പരമേശ്വര്ജി എഴുതിയ ' ശ്രീ നാരായണ ഗുരു, നവോത്ഥാനത്തിന്റെ പ്രവാചകന് ' എന്ന ഗ്രന്ഥം. 2, ആറ്റുകാല് ദേവീക്ഷേത്ര ചട്ടമ്പിസ്വാമി പുരസ്കാര ജേതാവ് , ശ്രീ എസ്. വിമല്കുമാര് എഴുതിയ 'ശ്രീ ചട്ടമ്പിസ്വാമികള് ' എന്ന ജീവ ചരിത്ര ഗ്രന്ഥം.)

Chennavoor Devi temple is one of the rare Bhadrakali temples which is facing to the north and East.The temple is decorated with the ancient style of art works. This temple is the shelter place to lakhs and lakhs of devotees in Trivandrum and also for the devotees from other Districts. The increment of the devotees in this temple shows that,nothing is impossible when we pray to Chennavoor Amma.

Festival is conducting in the Malayalam month of Makaram.The major festivals are Kappuketti Kudiyruthu,Mahashivarathri,Navarathri Mahotsavam etc.There will be a huge gathering of devotees in the festival days.